പീഡനശ്രമം ചെറുത്ത വിദ്യാർഥിനിയെ തീകൊളുത്തി റോഡിൽ ഉപേക്ഷിച്ചു; കൂട്ടുകാരി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ
qqq123qqq
മുൻ കേന്ദ്രമന്ത്രി കൂടിയായ സ്വാമി ചിന്മയാനന്ദിന്റെ മുമുക്ഷു ആശ്രമത്തിന്റെ കീഴിലുള്ള സ്വാമി ശുഖ്ദേവാനന്ദ് പോസ്റ്റുഗ്രാജ്വേറ്റ് കോളജ് വിദ്യാർഥിനിയാണ് പെൺകുട്ടി. കുട്ടിയുടെ അവസ്ഥ ഗുരുതരമായതിനാൽ നടന്ന സംഭവങ്ങളെക്കുറിച്ച് വ്യക്തത വന്നിരുന്നില്ല. എന്നാല് കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി പൊലീസ് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ പെൺകുട്ടിയുടെ മൊഴിയെടുത്തിരുന്നു. ഇതിലാണ് നടന്ന കാര്യങ്ങളെക്കുറിച്ച് ഉൾപ്പെട്ട വ്യക്തികളെക്കുറിച്ച് ഇവർ വിവരം നൽകിയത്.
പീഡനശ്രമം ചെറുത്തതിന് മൂന്ന് പേർ ചേർന്ന് തന്നെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് പെൺകുട്ടി മൊഴി നൽകിയത്. ഇവരുടെ വാക്കുകൾ അനുസരിച്ച് കൂട്ടുകാരി പറഞ്ഞതനുസരിച്ച് മറ്റൊരു ആൺസുഹൃത്തിനൊപ്പം അവരുടെ ബന്ധുവിനെ കാണാനായാണ് വിദ്യാർഥിനി പോയത്. കൂട്ടുകാരിയും ഉടൻ അവിടെയെത്തുമെന്ന് പറഞ്ഞിരുന്നു. ഇരയുടെ പിതാവ് മകളെ തിരികെ കൂട്ടിക്കൊണ്ടു പോകാൻ കോളജിലെത്തുന്നത് പതിവായിരുന്നു അതുകൊണ്ട് തന്നെ കോളജിന്റെ പുറകു വശത്തുള്ള ഒരു വഴിയിലൂടെയായിരുന്നു ഇവർ സുഹൃത്തിനെ കാണാൻ പോയത്. ഒരു സഹപാഠിയും ഇവരെ പിന്തുടരന്നുണ്ടായിരുന്നു. പാടത്തിന് സമീപത്തെ ഒരു പ്രദേശത്തെത്തിയപ്പോൾ ഇവര് പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. എന്നാൽ അവർ ചെറുത്തതോടെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. എസ് പി ആനന്ദ് മാധ്യമങ്ങളോട് വ്യക്തമാക്കി.
qqq123qqq
പ്രതികളുടെ നാല് പേരുടെയും വിവരങ്ങൾ പെൺകുട്ടി തന്നെ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലയുടെ വിവിധഭാഗത്തു നിന്നും ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ക്ലാസിലെ മറ്റ് ആൺകുട്ടികളുമായി സംസാരിക്കാൻ കൂട്ടുകാരി എപ്പോഴും നിർബന്ധിക്കാറുണ്ടായിരുന്നു എന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ പ്രതിയായ ഒരാളുമായി വീഡിയോ കോളിൽ സംസാരിക്കാനും കൂട്ടുകാരി നിർബന്ധിച്ചിരുന്നു എന്നാൽ താൻ സമ്മതിച്ചിരുന്നില്ല എന്നും ഇവര് പറഞ്ഞു.
നാല് പേരെയും അറസ്റ്റ് ചെയ്തെങ്കിലും സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു, നാല് ടീമായി തിരിഞ്ഞാണ് വിശദമായ അന്വേഷണം നടക്കുന്നത്.
SOURCE: malayalam.news18.com

Comments
Post a Comment